Sunday, December 21, 2025

തൃക്കടവൂർ ശിവരാജുവിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗജരാജരത്നം പട്ടം നൽകി ആദരിക്കുന്നു

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിമാനമായ കൊമ്പൻ തൃക്കടവൂർ ശിവരാജുവിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗജരാജരത്നം പട്ടം നൽകി ആദരിക്കുന്നു. നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് വരുന്ന 18 -ാം തീയതി രാവിലെ 11.00 മണിക്ക് നടക്കുന്ന ” ഗജരാജാദരവ് ‘ എന്ന ചടങ്ങിൽ വച്ച് ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ . അനന്തഗോപൻ തൃക്കടവൂർ ശിവരാജുവിന് ‘ ഗജരാജരത്നം ‘ പട്ടം നൽകി ആദരിക്കും. മെമ്പർ അഡ്വ . എസ്സ് എസ്സ് . ജീവൻ , മെമ്പർ ജി.സുന്ദരേശൻ , ദേവസ്വം കമ്മീഷണർ ബി . എസ് . പ്രകാശ് , സെക്രട്ടറി എസ് . ഗായത്രീദേവി , ചീഫ് എഞ്ചിനീയർ ആർ . അജിത്കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും . തുടർന്ന് സാംസ്കാരിക സമ്മേളനവും 2 മണി മുതൽ ആനപരിപാലനം സംബന്ധിച്ച് വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറും നടക്കും.

ഗജരാജപട്ടം നൽകുന്ന സമയം അകമ്പടിയായി ആറ്റിങ്ങൽ ക്ഷേത്രകലാപീഠം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പഞ്ചവാദ്യം അരങ്ങേറും. തൃക്കടവൂർ ശിവരാജു ആനയുടെ പാപ്പാന്മാരായ കെ . ഗോപാലകൃഷ്ണൻ നായർ മനോജ് , അനീഷ് എന്നിവരെ യോഗത്തിൽ വച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് ആദരിക്കും

Related Articles

Latest Articles