Sabarimala

ശബരിമല മകരവിളക്ക് മഹോത്സവം !പരാതി രഹിതമായ നല്ലൊരു തീർത്ഥാടനം ഭക്തർക്ക് ഉറപ്പാക്കുന്നതിനായികൂട്ടായി പ്രവർത്തിച്ച് മുന്നോട്ട് പോവുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്; 10-ാം തീയതി മുതൽ സ്പോട്ട് ബുക്കിംഗ് സംവിധാനം ഉണ്ടായിരിക്കില്ല

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന പോലീസും ചെയ്യുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പരാതി രഹിതമായ നല്ലൊരു തീർത്ഥാടനം ഭക്തർക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായി എല്ലാപേരും കൂട്ടായി പ്രവർത്തിച്ച് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

“മകരവിളക്ക് ഉൽസവത്തിനായി നടതുറന്ന ഡിസംബർ 30 മുതൽ ഇന്നു വരെ വൻ ഭക്തജനതിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഓരോ ദിവസവും ശരാശരി 1 ലക്ഷം ഭക്തർ വീതം പതിനെട്ടാംപടി കയറി അയ്യപ്പദർശനം നടത്തി മലയിറങ്ങുന്നുണ്ട്. പുൽമേട് വഴി സന്നിധാനത്തിലേക്ക് അയ്യപ്പ സ്വാമിദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും ഇക്കുറി കാര്യമായ വർദ്ധനയുണ്ട്. ഭക്തരുടെ തിരക്ക് വർദ്ധിച്ചിട്ടും എല്ലാ ഭക്തർക്കും സുഗമമായ അയ്യപ്പ ദർശനം സാധ്യമാക്കുക എന്ന ദൗത്യത്തോടെയാണ് സുരക്ഷാ ചുമതലയും ഒപ്പം തിരക്ക് നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്ന സംസ്ഥാന പോലീസ് സേനാംഗങ്ങൾ ,ശബരിമലയിൽ പ്രവർത്തിക്കുന്നത്. ദർശനത്തിനെത്തുന്ന അയ്യപ്പൻമാർക്ക് വേഗത്തിൽ ദർശനം നടത്തുന്നതിനുള്ള ക്രമീകരണം ഫ്ലൈ ഓവറിലും ക്ഷേത്ര സോപാനത്തിനുമുന്നിലായുള്ള ലെയറുകളിലും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മാളികപ്പുറങ്ങൾക്കുമായി ദർശനത്തിന് തിരുമുറ്റത്ത് ഒരുക്കിയിട്ടുള്ള പ്രത്യേക ഗേറ്റ് സംവിധാനം ഭക്തർക്ക് ഏറെ സഹായകരമായിരിക്കുന്നു. പതിനെട്ടാംപടി കയറി വരുന്ന അയ്യപ്പൻമാർക്ക് അതുകൊണ്ട് തന്നെ നല്ല ദർശനമാണ് സാധ്യമാകുന്നത്. മാളികപ്പുറങ്ങളും പ്രായമായവരും
കുട്ടികളും അടക്കം പതിനെട്ടാംപടി കയറുമ്പോൾ അവർക്ക് അപകടം പറ്റാതെ സുരക്ഷിതമായി അവരെ പതിനെട്ടു പടികളും കയറ്റി ഡ്യൂട്ടിയിലുള്ള പോലീസ് അവർക്ക് അയ്യപ്പദർശനത്തിനായി വഴി ഒരുക്കുകയാണ്.

അയ്യപ്പ ഭക്തരോട് സംയമനത്തോടെയും നല്ല രീതിയിലുമുള്ള പെരുമാറ്റവും ഇടപെടലും നടത്തണമെന്നും ഭക്തർക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കണമെന്നുമുള്ള നിർദ്ദേശമാണ് ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിയിലുള്ള ദേവസ്വം ഗാർഡു മാർക്കും ദേവസ്വം ജീവനക്കാർക്കും പൊലീസും തിരുവിതാംകൂർ ബോർഡും സംയുക്തമായി നൽകിയിട്ടുള്ളത്. ഭക്തർക്ക് നേരെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആവിഷയത്തെ ഗൗരവത്തോടെ കണ്ട് പോലീസുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ഭക്തരുടെ സുഗമവും സുരക്ഷിതവുമായ ദർശനത്തിന് ദേവസ്വം ബോർഡും പോലീസും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കും . പരാതി രഹിതമായ നല്ലൊരു തീർത്ഥാടനം ഭക്തർക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായി എല്ലാപേരും കൂട്ടായി പ്രവർത്തിച്ച് മുന്നോട്ട് പോവുകയാണ്. മകരവിളക്ക് ദിവസത്ത തിരക്ക് കണക്കിലെടുത്ത് 14-ാം തീയതി 50000 പേർക്കും 15-ാം തീയതി 40000 പേർക്കും മാത്രമെ ഓൺലൈൻവെർച്വൽ ക്യൂ ടിക്കറ്റ് നൽകിയിട്ടുള്ളൂ. സ്പോട്ട് ബുക്കിംഗ് സംവിധാനം 10-ാം തീയതി മുതൽ ഉണ്ടായിരിക്കില്ല. ശബരിമല അയ്യപ്പ സ്വാമി ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പൻമാർ അവരുടെ സുരക്ഷയെ മുൻനിറുത്തി ദേവസ്വം ബോർഡും പോലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സ്, ഫോറസ്റ്റ്, കെ.എസ്. ആർ റ്റിസി, മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും മുഖവിലക്കെടുത്ത് തീർത്ഥാടനം നടത്തി മടങ്ങണം” – തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താകുറിപ്പിൽ വ്യക്തമാക്കി

Anandhu Ajitha

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

3 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

3 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

4 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

4 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

5 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

5 hours ago