കൗണ്ടർ ബിൽഡിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു
കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാടുകൾ ഭക്തജനങ്ങൾക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ആദ്യ ഘട്ടമായി കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിൻ്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നിർവഹിച്ചു.
പുതിയ കൗണ്ടർ ബില്ലിംഗ് മൊഡ്യൂൾ പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമായ ശേഷം ഒരു മാസത്തിനകം തന്നെ ക്ഷേത്രവഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാകും. ആദ്യ ഘട്ടത്തിൽ പ്രധാന മേജർ ക്ഷേത്രങ്ങളിലാണ് ഈ സൗകര്യം നിലവിൽ വരിക. തുടർന്ന്, ആറുമാസത്തിനുള്ളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലും ഓൺലൈൻ വഴിപാട് ബുക്കിംഗ് സംവിധാനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്റർ ചെന്നൈയുടെ സാങ്കേതിക സഹായത്തോടെയാണ് ഇതിനായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.
ഓൺലൈൻ വഴിപാട് ബുക്കിംഗ് സംവിധാനം പൂർണ്ണമായി നിലവിൽ വരുന്നതോടെ ക്ഷേത്രങ്ങളിൽ നേരിട്ടെത്താൻ സാധിക്കാത്ത ഭക്തർക്ക് ലോകത്തിൻ്റെ ഏത് കോണിൽ നിന്നും വഴിപാടുകൾ സമർപ്പിക്കാനും രസീതുകൾ നേടാനും സാധിക്കും. ഇത് വഴിപാട് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും സഹായിക്കുമെന്നാണ് ദേവസ്വം ബോർഡ് വിലയിരുത്തുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.പി.എസ് പ്രശാന്ത് അദ്ധ്യക്ഷനായ ചടങ്ങിൽ ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ സ്വാഗതം പറഞ്ഞു. ദേവസ്വം ബോർഡ് അംഗം അഡ്വ. പി.ഡി സന്തോഷ്കുമാർ, കൊട്ടാരക്കര നഗരസഭ ചെയർമാൻ ഉണ്ണികൃഷ്ണ മേനോൻ ദേവസ്വം ബോർഡ് ചീഫ് ഐ ടി അഡ്വൈസർ വിനോദ് ഭട്ടതിരിപ്പാട്, എൻ. ഐ.സി ചെന്നൈ ഡയറക്ടർ കെ. വെങ്കിടേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു. വാർഡ് കൗൺസിലർമാരായ അരുൺ കാടുംകുളം, സബിത സതീഷ്, ചീഫ് എൻജിനീയർ രഞ്ജിത്ത്.കെ.ശേഖർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാരായ ഒ.ജി ബിജു,എംജി മധു, ജി. മുരളീധരൻ പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…