തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ബോര്‍ഡ് അംഗങ്ങള്‍ക്കും പ്രസിഡന്റിനും ലക്ഷങ്ങള്‍ മുടക്കി ഔദ്യോഗിക വസതി പണിയാന്‍ ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ബോര്‍ഡിന്റെ പുതിയ തീരുമാനം. ബോര്‍ഡ് ആസ്ഥാനത്ത് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന മൂന്ന് മന്ദിരങ്ങളുടേയും തറക്കല്ലിടല്‍ കഴിഞ്ഞ 30-ന് നടന്നു.
ശബരിമലയിലുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക സഹായമാണ് ദേവസ്വം ബോര്‍ഡിന് നിലവിലെ ആശ്രയം. ദൈനംദിനം ചിലവുകള്‍ക്ക് പണം തികയാത്ത സ്ഥിതി വന്നേക്കാമെന്നതു പരിഗണിച്ച് ചെലവ് കുറയ്ക്കണമെന്ന് അക്കൗണ്ട്‌സ് ഓഫീസര്‍ ജനുവരി 30ന് നല്‍കിയ നിര്‍ദ്ദേശവും ബോര്‍ഡിന് മുന്നിലുണ്ട്.
ഇക്കാര്യങ്ങള്‍ എല്ലാം നിലനില്‍ക്കുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവിട്ട മന്ദിരങ്ങളുടെ നിര്‍മാണം ഉടനടി പൂര്‍ത്തിയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കെട്ടിടം നിര്‍മ്മിക്കണം എന്നത് നേരത്തെ എടുത്ത തീരുമാനമാണെന്നും അതിഥി മന്ദിരമില്ലാത്തതിന്റെ അസൗകര്യം ഓംബുഡ്‌സ്മാന്‍ അടക്കം ചൂണ്ടിക്കാട്ടിയതാണെന്നും ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് വ്യക്തമാക്കി.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…