നെയ്മര് ജൂനിയര് പിഎസ്ജി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സ്പാനിഷ് ക്ലബ്ബ് റയല് മാഡ്രിഡിലേക്കാണ് സൂപ്പര് സ്ട്രൈക്കര് ചേക്കേറാന് ഒരുങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില് കിലിയന് എംബാപ്പെയ്ക്കാണ് കൂടുതല് പരിഗണനയെന്നും ഇത് താരത്തിന് ബുദ്ധിമുണ്ടാക്കുന്നതായും നേരത്തെ ഒരു ബ്രസീല് മാധ്യമം റിപ്പോര്ട്ട് ചെയ്തിരുന്നു. ഇക്കാരണത്താല് ക്ലബ്ബ് വിടുമെന്ന് നേരത്തെ വാര്ത്തയുണ്ടായിരുന്നു.
കൂടാതെ റയല് മാഡ്രിഡ് തന്റെ ഇഷ്ട ക്ലബ്ബാണെന്നും പുതിയ താരം ഈഡന് ഹസാര്ഡിനൊപ്പം റയലില് കളിക്കാന് ആഗ്രഹമുണ്ടെന്നും നെയ്മര് അടുത്തിടെ വ്യക്തമാക്കിയിരുന്നു. റയലില് നിന്നും യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് പകരക്കാരനായി നെയ്മര് വരാന് ആഗ്രഹമുണ്ടെന്നു കോച്ച് സിദാനും വ്യക്തമാക്കിയിരുന്നു. ലോകറെക്കോഡ് തുകയ്ക്കാണ് നെയ്മറെ 2017ല് പിഎസ്ജി സ്വന്തമാക്കിയത്. അഞ്ചുവര്ഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. കരാര് അവസാനിക്കാന് ഇനി രണ്ട് വര്ഷം ബാക്കിയുണ്ട്.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…