Traveler running on Thamarassery pass caught fire, no casualty
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. താമരശ്ശേരി ചുരത്തിലുള്ള മൂപ്പൻ കാവിന് സമീപമായിരുന്നു അപകടം. സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 10.15ടെയാണ് സംഭവം നടന്നത്.
കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോയ ട്രാവലറിനാണ് തീ പിടിച്ചത്. 17 ഓളം യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ട്രാവലറില്‍ നിന്നും ആദ്യം പുക ഉയരുകയായിരുന്നു. ഇത് കണ്ട ഉടൻ തന്നെ വാഹനത്തിന്‍റെ ഡ്രൈവര്‍ സഞ്ചാരികളെ വാഹനത്തില്‍ നിന്നും പുറത്തിറക്കി. ഇതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.
വാഹനത്തിൽ നിന്നും എല്ലാവരും ഇറങ്ങിയതിന് പിന്നാലെ തീ ഉയരുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനത്തെ മുഴുവനായും തീ വിഴുങ്ങി. ഉടൻ തന്നെ കല്പറ്റയില്‍ നിന്നും മുക്കത്ത് നിന്നും വിവരമറിയിച്ചതിനെ തുടർന്ന് ഫയര്‍ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി. താമരശ്ശേരി പോലീസും സ്ഥലത്തെത്തിയിരുന്നു. ആംബുലൻസ് റോഡ് സേഫ്റ്റി വിംങ്ങും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രക്ഷ പ്രവർത്തനത്തിന് പങ്കാളിയായി. വാഹനം പൂർണമായി കത്തി നശിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…