Saturday, May 18, 2024
spot_img

താമരശ്ശേരി ചുരത്തില്‍ നടന്നത് മൂപ്പന്റെ കളിയോ ? ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു, ഞെട്ടിക്കുന്ന സംഭവം ഇന്ന് രാവിലെ, ആളപായമില്ല

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. താമരശ്ശേരി ചുരത്തിലുള്ള മൂപ്പൻ കാവിന് സമീപമായിരുന്നു അപകടം. സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 10.15ടെയാണ് സംഭവം നടന്നത്.

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദയാത്ര പോയ ട്രാവലറിനാണ് തീ പിടിച്ചത്. 17 ഓളം യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ട്രാവലറില്‍ നിന്നും ആദ്യം പുക ഉയരുകയായിരുന്നു. ഇത് കണ്ട ഉടൻ തന്നെ വാഹനത്തിന്‍റെ ഡ്രൈവര്‍ സഞ്ചാരികളെ വാഹനത്തില്‍ നിന്നും പുറത്തിറക്കി. ഇതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

വാഹനത്തിൽ നിന്നും എല്ലാവരും ഇറങ്ങിയതിന് പിന്നാലെ തീ ഉയരുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനത്തെ മുഴുവനായും തീ വിഴുങ്ങി. ഉടൻ തന്നെ കല്പറ്റയില്‍ നിന്നും മുക്കത്ത് നിന്നും വിവരമറിയിച്ചതിനെ തുടർന്ന് ഫയര്‍ഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി. താമരശ്ശേരി പോലീസും സ്ഥലത്തെത്തിയിരുന്നു. ആംബുലൻസ് റോഡ് സേഫ്റ്റി വിംങ്ങും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രക്ഷ പ്രവർത്തനത്തിന് പങ്കാളിയായി. വാഹനം പൂർണമായി കത്തി നശിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Related Articles

Latest Articles