വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുക മാത്രമല്ല നൂറ്റാണ്ടുകളായി ജീവിക്കുന്ന വൃക്ഷങ്ങളെ സംരക്ഷിക്കുക എന്നതും മനുഷ്യരാശിയുടെ ധർമ്മമാണെന്ന സന്ദേശവുമായി ഗോവ രാജ്ഭവൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിനാലാം ജന്മദിനത്തോടനുബന്ധിച്ച് ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ നേതൃത്വത്തിലാണ് നൂറ്റാണ്ടുകളായി ജീവിക്കുന്ന വൃക്ഷങ്ങളെ ആയുർവേദ ചികിത്സയിലൂടെ സംരക്ഷിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നത്. പ്രാചീൻ വൃക്ഷ ആയുർവേദിക് ചികിത്സ, വൃക്ഷ പോഷണ യോഗ, വൃക്ഷ പൂജ തുടങ്ങിയവയാണ് ആയുർവേദ വിധിപ്രകാരം നടപ്പിലാക്കുന്നത്. വാർദ്ധക്യ സൂചനകളുള്ള നൂറ്റാണ്ടുകൾ പ്രായമുള്ള ഏഴോളം ഫലവൃക്ഷങ്ങളാണ് ഇത്തരത്തിൽ സംരക്ഷിക്കുക. ഈ ചികിത്സ വൃക്ഷങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാനും ആയുർ ദൈർഘ്യം വർദ്ധിപ്പിക്കാനും സഹായിക്കും. മാവ്, പുളി, പ്ലാവ്, മഹാഗണി, ആൽമരം തുടങ്ങിയ വൃക്ഷങ്ങൾക്കാണ് പതിനഞ്ചോളം ആയുർവേദ പച്ചമരുന്നുകൾ ഉപയോഗിച്ചുള്ള മൂന്നു ഘട്ടങ്ങളായുള്ള ചികിത്സ വൃക്ഷങ്ങൾക്ക് നൽകുക.
പി എസ് ശ്രീധരൻപിള്ള ഗവർണറായി വന്നതിന് ശേഷം ഗോവ രാജ്ഭവൻ എസ്റ്റേറ്റ് അദ്ദേഹം പ്രത്യേക താല്പര്യമെടുത്ത് പരിപാലിക്കുന്നുണ്ട്. എസ്റ്റേറ്റിലെ ജാക് ഫ്രൂട്ട് ഗാർഡൻ, ചന്ദനമര ഉദ്യാനം, ഔഷധി വാടിക തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനയാണ്. രാജ്ഭവൻ എസ്റ്റേറ്റിനെ സമുദ്ധമായ ജൈവ വൈവിധ്യമുള്ള സസ്യസങ്കേതമാക്കി അദ്ദേഹം കുറഞ്ഞകാലത്തെ പ്രവർത്തനം കൊണ്ട് മാറ്റിയെടുത്തു, തൊണ്ണൂറ് ഏക്കർ വരുന്ന രാജ്ഭവൻ എസ്റ്റേറ്റിലെ മരങ്ങൾക്കാണ് ഇപ്പോൾ ആയുർവേദ ചികിത്സ. 500 ലധികം വർഷമായി ജീവിക്കുന്ന വൃക്ഷങ്ങൾ ഇവിടെയുണ്ട്. ആയിരത്തോളം ബോൺസായ് വൃക്ഷങ്ങളുടെ ശേഖരമുള്ള രാജ്ഭവൻ എസ്റ്റേറ്റിലെ വാമൻ വൃക്ഷകലാ ഉദ്യാൻ രാജ്യത്തെ പൊതുമേഖലയിലെ ഏറ്റവും വലിയ ബോൺസായ് വൃക്ഷ ശേഖരമാണ്.
മരങ്ങളുടെ ആയുർദൈർഘ്യത്തിനും ആരോഗ്യത്തിനുമാണ് വൃക്ഷാരാധനയും വൃക്ഷ ചികിത്സയും നടത്തുന്നതെന്നും സംസ്ഥാനത്തിന്റെ ക്ഷേമത്തിന് വൃക്ഷങ്ങളുടെ ആരോഗ്യം പ്രധാനമാണെന്നും ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. പരമ്പരാഗത രീതികളിലൂടെ വൃക്ഷങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. വൃക്ഷ സംരക്ഷണത്തിന് പുറമെ പ്രധാനമന്ത്രിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് രാജ്ഭവനിലെ കത്തോലിക്കാ പള്ളിയിലും, ക്ഷേത്രത്തിലും, ഗോശാലയിലും പ്രത്യേക പ്രാർത്ഥനയും വിശേഷാൽ ചടങ്ങുകളും നടന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും മന്ത്രി അലെക്സിയോ സക്കറിയയും ചടങ്ങുകളിൽ പങ്കെടുത്തു.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…