Sunday, December 21, 2025

നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ മലപ്പുറം സ്വദേശിയുടെ അതിക്രമം; മതിൽ ചാടിയെത്തിയ അക്രമി പിടിയിൽ

തിരുവനന്തപുരം: നടൻ കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് കസ്റ്റഡിയിൽ. മലപ്പുറം സ്വദേശിയായ ഫൈസലാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഫൈസൽ മയക്കു മരുന്നിന് അടിമയാണെന്നാണ് പോലീസിന്റെ നിഗമനം.

ഞായറാഴ്ച രാത്രിയാണ് ഇയാൾ മതിൽ ചാടിക്കടന്ന് കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഫൈസൽ വീടിന്റെ മതിൽ ചാടി കടക്കുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles