Monday, December 29, 2025

സർക്കാരേ കണ്ണ് തുറക്കൂ !; ഗ്രാമത്തിലേക്ക് റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ആന്ധ്രാപ്രദേശ്: ഗ്രാമത്തിലേക്ക് റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയോടാണ് വിദ്യാർത്ഥികളുടെ അപേക്ഷ.
വരാഹ നദിയില്‍ കൂപ്പുകൈകളോടെയാണ് വിദ്യാർത്ഥികൾ നിന്ന് പ്രതിഷേധിച്ചത്. അനകപള്ളി ജില്ലയിലെ നര്‍സിപട്ടണം മുനിസിപ്പാലിറ്റിയിലെ ലിംഗപുരം ഗ്രാമത്തിലാണ് സംഭവം. ലിംഗപുരം ഗ്രാമത്തില്‍ അഞ്ഞൂറോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

ആറാം ക്ലാസിലും അതിനു മുകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലും കോളേജുകളിലും പോകണമെങ്കില്‍ ബലിഘട്ടം, വെമുലപ്പുടി, നരസിപട്ടണം എന്നിവിടങ്ങളിലേക്ക് പോകണം.മണ്‍സൂണ്‍ കാലത്ത് വരാഹ നദി കടന്നുവേണം ഇവര്‍ക്ക് സ്‌കൂളിൽ എത്താൻ . എന്നാല്‍ ഇവിടേക്ക് പോകാനുളള റോഡ് നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തങ്ങളുടെ ഗ്രാമത്തിലേക്ക് റോഡ് നിര്‍മ്മിക്കുന്നത് ഉറപ്പാക്കണമെന്നാണ് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയോടും ജില്ലാ കളക്ടറോടും അഭ്യര്‍ഥിക്കുന്നത്.

Related Articles

Latest Articles