Thursday, December 18, 2025

വിശ്വാസത്തിന്റെ പേരിൽ വനവാസി സ്ത്രീയെ പീഡനത്തിനിരയാക്കി !! പ്രതി പിടിയിൽ

മാനന്തവാടി:വയനാട് തിരുനെല്ലിയിൽ വനവാസി സ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതി കസ്റ്റഡിയിൽ. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത്. ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്ര നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി നേരത്തെ പോലീസ് രേഖപ്പെടുത്തിയിരുന്നു.

മാനസിക പ്രശ്നമുള്ള തന്നെ മരുന്നു കഴിക്കുന്നതിൽ നിന്നും പീഡിപ്പിച്ചയാൾ വിലക്കിയെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കളും ഒത്തുതീർപ്പ് ഉണ്ടാക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും മരുന്ന് നൽകിയും മന്ത്രവാദ വസ്തുക്കൾ നൽകിയും ഒരു വർഷത്തോളം ക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് ആദിവാസി സ്ത്രീയുടെ പരാതി.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പുറത്തു പറയാൻ ഭയന്നുവെന്നും 2023 ജൂണിൽ പരാതി നൽകിയെങ്കിലും തിരുനെല്ലി പോലീസ് കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചുവെന്നും പരാതിക്കാരി ആരോപിച്ചു. അതേസമയം പ്രതി സജീവ കോൺഗ്രസ് പ്രവർത്തകനാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി.

Related Articles

Latest Articles