Tried to break the biker's necklace; when he was sure that he would not succeed, he kicked her
തൃശ്ശൂർ:കാണിപ്പയ്യൂരിൽ ബൈക്ക് യാത്രികയുടെ മാല പൊട്ടിച്ചു കടക്കാൻ ശ്രമം. ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ലൈസറിന്റെ ഭാര്യയുടെ മാല പൊട്ടിക്കാനാണ് ശ്രമം നടന്നത്. ലൈസർ ഓടിച്ച ബൈക്കിന് പുറകിൽ ഇരിക്കുകയായിരുന്ന ഭാര്യയുടെ മാല മറ്റൊരു ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ ശ്രമം പരാജയപെട്ടതോടേ മോഷ്ടാവ് ബൈക്കിൽ ശക്തിയായി ചവിട്ടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.ശേഷം മോഷ്ടാവ് വേഗത്തിൽ ബൈക്കോടിച്ചു പോവുകയായിരുന്നു.ലൈസറിന്റെ പരാതിയിൽ കേസെടുത്ത് കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതെ സമയം തൃശ്ശൂർ എറിയാട് വീട്ടമ്മയുടെ മാല കവർന്നതായി പരാതി .മാടവന ഒഎസ് മില്ലിന് തെക്കുവശം കിഴക്കേചേല വീട്ടിൽ മുംതാസിന്റെ മാലയാണ് കവർന്നത് .വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.മുഖത്ത് വെളിച്ചമടിച്ചതിനെ തുടർന്ന് ഉണർന്ന മുംതാസ് മോഷ്ടാവിനെ കണ്ട് നിലവിളിച്ചതിനിടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഒന്നേകാൽ പവൻ നഷ്ടപ്പെട്ടതായി മുംതാസ് പറഞ്ഞു.
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി’ പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
വിജയുടെ അവസാന ചിത്രമെന്ന പേരിൽ ജനുവരി 9ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ തടസങ്ങൾ ഉയരുന്നു .ചിത്രത്തിന്…
വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…