Friday, March 29, 2024
spot_img

മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു; 6 പതിറ്റാണ്ടോളം കേരളാരാഷ്ട്രീയത്തിലെ സജീവസാന്നിധ്യം

 

തിരുവനന്തപുരം∙ മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. പാലക്കാട്ടെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. കുറച്ചു നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു

6 പതിറ്റാണ്ടോളം കേരളാരാഷ്ട്രീയത്തിലെ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം.6 സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളിയാണ്. മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി. അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചിട്ടുണ്ടായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അം​ഗമായിരുന്നു. കേരളത്തില്‍ നാലുതവണ മന്ത്രിയായി, 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. മുൻ ധനമന്ത്രിയായിരുന്നു.

Related Articles

Latest Articles