ന്യൂഡൽഹി: പി.വി. അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് അൻവറെന്ന് തൃണമൂൽ സെക്രട്ടറി വി. ശിവദാസൻ വിമർശിച്ചു. അൻവറിന് നൽകിയിരുന്ന പാർട്ടി പിന്തുണ പിൻവലിച്ചതായും നേതൃത്വം ഔദ്യോഗികമായി അറിയിച്ചു. അൻവർ നല്ലൊരു ഡോക്ടറെ കാണണമെന്ന പരിഹാസവും തൃണമൂൽ നേതാവ് പങ്കുവെച്ചു.
തൃണമൂൽ കോൺഗ്രസിനെ കേരളത്തിൽ വളർത്താൻ അൻവറിനെക്കൊണ്ട് കഴിയില്ലെന്ന് ബോധ്യമായതോടെയാണ് പിന്തുണ പിൻവലിച്ചതെന്ന് വി. ശിവദാസൻ പറഞ്ഞു. അൻവറിനെ പാർട്ടിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് അദ്ദേഹം നേതൃത്വത്തിന് നൽകിയ കത്തും തൃണമൂൽ നേതൃത്വം പുറത്തുവിട്ടു. പാർട്ടിയിൽ ചേരാൻ താല്പര്യം അറിയിച്ചുകൊണ്ട് അൻവർ നൽകിയ കത്തിലെ അവകാശവാദങ്ങൾ വെറും കെട്ടുകഥയാണെന്ന് തൃണമൂൽ നേതൃത്വം ആരോപിച്ചു. നാട്ടിൽ അന്വേഷിച്ചപ്പോൾ അൻവർ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ആർക്കും ധാരണയില്ലെന്ന് ബോധ്യപ്പെട്ടതായും നേതൃത്വം വ്യക്തമാക്കി.
2024 നവംബർ 26-ന് മമത ബാനർജിക്ക് അൻവർ നൽകിയ കത്താണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിലേക്ക് നിരവധി പ്രമുഖ ഇടത്-വലത് നേതാക്കളെ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അൻവർ കത്ത് നൽകിയത്. ജി. സുധാകരൻ, യു. പ്രതിഭ, സി. ദിവാകരൻ, ഷിബു ബേബി ജോൺ, കെ.കെ. രമ, തോമസ് കെ. തോമസ്, ഐ.എം. വിജയൻ തുടങ്ങി നീണ്ടൊരു പട്ടിക തന്നെ അൻവർ കത്തിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, അൻവറിന്റെ ഈ അവകാശവാദങ്ങൾക്കെതിരെ കത്തിൽ പേര് പരാമർശിക്കപ്പെട്ടവർ തന്നെ രംഗത്തെത്തി. താൻ ഇത്തരമൊരു കാര്യം അൻവറുമായി ഒരിക്കലും ചർച്ച ചെയ്തിട്ടില്ലെന്നും, തന്റെ പേര് എങ്ങനെയാണ് ഈ കത്തിൽ വന്നതെന്ന് അറിയില്ലെന്നും കെ.കെ. രമ പ്രതികരിച്ചു. തന്റെ അറിവില്ലാതെ പേര് ഉൾപ്പെടുത്തിയതിലെ ദുരൂഹതയും അവർ ചോദ്യം ചെയ്തു. അൻവർ പോയാൽ തൃണമൂൽ കോൺഗ്രസിന് വലിയ നഷ്ടമൊന്നും സംഭവിക്കില്ലെന്നും, പാർട്ടി ശക്തമായി മുന്നോട്ടുപോവുമെന്നും തൃണമൂൽ നേതൃത്വം ആവർത്തിച്ചു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…