പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരെ തൃണമൂൽ ഭീകരത തുടരുന്നു. , നബദ്വീപിലെ മായാപൂർ മേഖലയിലെ ആറാം നമ്പർ വാർഡിലെ ബിജെപി പ്രവർത്തകനായ 40 കാരനായ സഞ്ജയ് ഭൗമിക്കിനെ, ബിജെപി പ്രവർത്തകൻ എന്ന ഒറ്റ കുറ്റത്തിന് വീട്ടിൽ കയറി മർദിച്ചു കൊന്നു. ഇന്നലെയായിരുന്നു സംഭവം
വദ്വീപ് എംഎൽഎ പുണ്ഡരീകാക്ഷ സാഹയുടെ കാറിന്റെ മുൻ ഡ്രൈവർ താരക് ദാസ്, തൃണമൂൽ ബൂത്ത് പ്രസിഡന്റ് ഗദാധർ റോയ്, തപസ് ദാസ്, അരിന്ദം മണ്ഡൽ, തുടങ്ങിയവരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
സഞ്ജയിനെ വീട്ടിൽ നിന്ന് മുറ്റത്തേക്ക് തള്ളിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ, സഞ്ജയിന്റെ പിതാവ് സുകുമാർ ബാബുവിനെയും അമ്മ അൽകാദേവിയെയും സംഘം മർദ്ദിച്ചു. ഗുരുതരമായി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
സംസ്ഥാനത്ത് മുന്നൂറിലധികം ബിജെപി പ്രവർത്തകരെ തൃണമൂൽ അക്രമികൾ കൊലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ഭരണകക്ഷിയായ തൃണമൂൽ ശ്രമിക്കുന്നുവെന്ന വിമർശനം ശക്തമാകുന്നുണ്ട്. സഞ്ജയുടെ കൊലയാളികൾക്കെതിരെ ഉടൻ തന്നെ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി സഞ്ജയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നവെന്നും സഞ്ജയുടെ കൊലയാളികൾക്ക് കർശനമായ ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

