Sunday, December 14, 2025

ഇന്ത്യക്ക് ട്രിപ്പിൾ സ്വര്‍ണം; ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ മലയാളിത്തിളക്കം; സുവര്‍ണ നേട്ടവുമായി അബ്ദുല്ല അബൂബക്കർ

ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം. ഇന്ത്യയുടെ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം സ്വന്തമാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയും പുരുഷന്‍മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജും രണ്ടാം ദിനത്തില്‍ സുവര്‍ണ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായി.

16.92 മീറ്റര്‍ താണ്ടിയാണ് അബ്ദുല്ല സ്വര്‍ണം സ്വന്തമാക്കിയത്. 13.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജ്യോതിയുടെ സ്വര്‍ണ നേട്ടം. 1500 മീറ്ററില്‍ മൂന്ന് മിനിറ്റ് 41.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജയ് സുവര്‍ണ താരമായത്.

Related Articles

Latest Articles