തൃശ്ശൂര്‍ ;തൃശ്ശൂര്‍ റൂറല്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് കത്തിച്ചു നശിപ്പിച്ചു. തൃശ്ശൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയുടെ ചൂളയിലാണ് കഞ്ചാവ് നശിപ്പിച്ചത്. കൊടകര പുതുക്കാട് മേഖലകളില്‍ നിന്നായി പൊലീസ് പിടികൂടിയ കഞ്ചാവാണ് നശിപ്പിച്ചത്.
കോടികള്‍ വിലമതിക്കുന്നതാണ് നശിപ്പിച്ച കഞ്ചാവ്. നശിപ്പിക്കുന്നതിന് മുമ്പായി കഞ്ചാവിന്റെ സാമ്പിള്‍ പരിശോധനാ ഫലം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് തൃശ്ശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തില്‍ കഞ്ചാവ് നശിപ്പിച്ചത്. വന്‍തോതില്‍ പിടികൂടുന്ന കഞ്ചാവ് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് പൊലീസ് നേതൃത്വം നശിപ്പിക്കാന്‍ തീരുമാനിച്ചത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നശിപ്പിക്കല്‍ പ്രവൃത്തികള്‍. ഈ വര്‍ഷം ഫെബ്രുവരിയിലും സമാനമായി റൂറല്‍ പോലീസ് കഞ്ചാവ് കത്തിച്ചു നശിപ്പിച്ചിരുന്നു

