Spirituality

ശിവ-പാര്‍വ്വതി പരിണയ സ്ഥാനം; അത്യപൂർവ ക്ഷേത്രമായ ത്രിയുഗിനാരായണ്‍ ക്ഷേത്രം; അറിയാം കഥകളും വിശ്വാസങ്ങളും

ഉത്തരാഖണ്ഡ് രുദ്രപ്രയാഗില്‍ ത്രിയുഗിനാരായണ്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ത്രിയുഗിനാരായണ്‍ ക്ഷേത്രം ഹൈന്ദവ വിശ്വാസത്തിലെ പല സംഭവങ്ങള്‍ക്കും സാക്ഷിയായ ഈ ക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണ്. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഗര്‍വാള്‍ റീജിയണില്‍ സമുദ്രനിരപ്പില്‍ നിന്നും 1980 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാഴ്ചയിലും നിര്‍മ്മിതിയിലും ബദ്രിനാഥ് ക്ഷേത്രവും കേദര്‍നാഥ് ക്ഷേത്രവും ത്രിയുഗിനാരായണ്‍ ക്ഷേത്രവും തമ്മില്‍ അസാധാരണമായ സാദൃശ്യം കാണാം. പ്രതിഷ്ഠകളുടെ കാര്യത്തില്‍ കേദാര്‍നാഥുമായാണ് കൂടുതല്‍ ബന്ധം തോന്നിക്കുന്നത്. രണ്ട‌ടി ഉയരമുള്ള മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയ്ക്ക് സമീപം മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടെയും രൂപങ്ങളും കാണാം. 1200 ഓളം പഴക്കമുള്ല വിഗ്രഹമാണിവിടുത്തേത്. ശങ്കരാചാര്യരാണ് ഇവിടെ പ്രതിഷ്ഠ ന‌ടത്തിയതെന്നും വിശ്വാസമുണ്ട്.

വിശ്വാസങ്ങള്‍ അനുസരിച്ച് ശിവന്‍റെയും പാര്‍വ്വതിയുടെയും വിവാഹം നടന്നത് ഇവി‌ടെ ഈ ത്രിയുഗിനാരായണ്‍ സ്ഥലത്തു വെച്ചാണത്രെ. ത്രിയുഗി നാരായണന്‍ എന്നറിയപ്പെടുന്ന വിഷ്ണുവിന് മുന്നില്‍വെച്ച് വിവാഹം നടത്തിയതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഈ ക്ഷേത്രത്തിന് വിഷ്ണുവിന്റെ പേര് നല്കിയതെന്നും ക്ഷേത്രം ഇവിടെ സ്ഥാപിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
ശിവ-പാര്‍വ്വതി വിവാഹം മുന്‍കൈയെടുത്തു നടത്തിയത് വിഷ്മുവാണ്. ദേവവിവാഹത്തിനു വേണ്ട സജ്ജീകരണങ്ങളെല്ലാം അദ്ദഹം തന്നെയാണത്രെ ഒരുക്കി പാര്‍വ്വതി ദേവിയുടെ സഹോദര സ്ഥാനത്തു നിന്നത് എന്നും ഇവി‌െ വിശ്വസിക്കപ്പെടുന്നു. വിവാഹത്തില്‍ പുരോഹിതനായിരുന്നത് ബ്രഹ്മാവ് ആണ്.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

8 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

12 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

13 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

14 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

14 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

14 hours ago