തിരുവനന്തപുരം: രണ്ടു വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം.
സമാപന സാംസ്‌കാരിക ഘോഷയാത്ര ഇന്ന് വൈകുന്നേരം 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. നിശാഗന്ധിയില്‍ നടക്കുന്ന സമാപനസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
സമാപന സാംസ്‌കാരിക ഘോഷയാത്ര ഇന്ന് വൈകിട്ട് 5ന് മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു, ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
നിശാഗന്ധിയില്‍ വൈകുന്നേരം 7ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മികച്ച ഫ്‌ലോട്ടുകള്‍ക്കുള്ള സമ്മാന വിതരണവും മന്ത്രി നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ നടന്‍ ആസിഫ് അലിയാണ് മുഖ്യാതിഥി.
എന്നാൽ, ഓണാഘോഷ സമാനച്ചടങ്ങുകളിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ സർക്കാർ ക്ഷണിച്ചില്ല. സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാൻ വിശിഷ്ടാതിഥിയായി ഗവർണർ സകുടുംബം പങ്കെടുക്കുക പതിവാണ്. ഇതിനായി വിനോദസഞ്ചാര വകുപ്പുമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിക്കാറുണ്ട്. ഇക്കുറി സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനാലാണ് ഗവർണറെ ക്ഷണിക്കാത്തതെന്നാണ് ഉയർന്നുവരുന്ന ആരോപണം.

