ദില്ലി: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും മൂന്ന് ധാരണാപത്രങ്ങള്‍ ഒപ്പവച്ചു. യുഎസ് പ്രസിഡന്റ് ഡോള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഭീകരതയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ മണ്ണില്‍നിന്ന് ഭീകരവാദം തുടച്ചുനീക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
മാനസികാരോഗ്യത്തിനുള്ള ചികിത്സാ സഹകരണം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതില്‍ സഹകരണം, പ്രകൃതിവാതക നീക്കത്തിന് ഐഒസി-എക്‌സോണ്‍മൊബില്‍ കരാര്‍ തുടങ്ങിയവയാണ് ഇരു രാഷ്ട്രത്തലവന്‍മാരും ഒപ്പുവച്ചത്. വിപുലമായ വ്യാപാരകരാറിനുള്ള കൂടിയാലോചന തുടങ്ങിയെന്ന് മോദി അറിയിച്ചു. അമേരിക്കയുമായുള്ള വ്യാപാരകരാറിനു വാണിജ്യമന്ത്രിമാര്‍ തമ്മില്‍ യോജിപ്പിലെത്തി. കരാറിന് ഉടന്‍ രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
24 എംഎച്ച്-60 റോമിയോ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനും എഎച്ച് 64 ഇ അപ്പാഷെ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനും ധാരണയിലായെന്നു ട്രംപ് പറഞ്ഞു. ഇന്ത്യിലെത്തിയ തനിക്ക് വലിയ സ്വീകരണമാണ് നല്‍കിയതെന്നും അദ്ദേഹം ഓര്‍മിച്ചു. മോദിയെ ഇന്ത്യയിലെ ആളുകള്‍ കൂടുതല്‍ സ്‌നേഹിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…