Saturday, May 4, 2024
spot_img

ഭീകരവാദത്തെ ഒന്നിച്ച് നേരിടും; യുഎസും ഇന്ത്യയും മൂന്ന് കരാറില്‍ ഒപ്പുവച്ചു

ദില്ലി: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും മൂന്ന് ധാരണാപത്രങ്ങള്‍ ഒപ്പവച്ചു. യുഎസ് പ്രസിഡന്റ് ഡോള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ സംയുക്ത പ്രസ്താവനയില്‍ ഭീകരതയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ മണ്ണില്‍നിന്ന് ഭീകരവാദം തുടച്ചുനീക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

മാനസികാരോഗ്യത്തിനുള്ള ചികിത്സാ സഹകരണം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതില്‍ സഹകരണം, പ്രകൃതിവാതക നീക്കത്തിന് ഐഒസി-എക്‌സോണ്‍മൊബില്‍ കരാര്‍ തുടങ്ങിയവയാണ് ഇരു രാഷ്ട്രത്തലവന്‍മാരും ഒപ്പുവച്ചത്. വിപുലമായ വ്യാപാരകരാറിനുള്ള കൂടിയാലോചന തുടങ്ങിയെന്ന് മോദി അറിയിച്ചു. അമേരിക്കയുമായുള്ള വ്യാപാരകരാറിനു വാണിജ്യമന്ത്രിമാര്‍ തമ്മില്‍ യോജിപ്പിലെത്തി. കരാറിന് ഉടന്‍ രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24 എംഎച്ച്-60 റോമിയോ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനും എഎച്ച് 64 ഇ അപ്പാഷെ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനും ധാരണയിലായെന്നു ട്രംപ് പറഞ്ഞു. ഇന്ത്യിലെത്തിയ തനിക്ക് വലിയ സ്വീകരണമാണ് നല്‍കിയതെന്നും അദ്ദേഹം ഓര്‍മിച്ചു. മോദിയെ ഇന്ത്യയിലെ ആളുകള്‍ കൂടുതല്‍ സ്‌നേഹിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles