വാഷിങ്ടണ്‍ : റഷ്യയില്‍ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരില്‍ ഭാരതത്തിന് മേൽ അധിക തീരുവ ചുമത്തിയ പ്രസിസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെതീരുമാനം അമേരിക്കയ്ക്കുതന്നെ ഭീഷണിയായി മാറുമെന്ന് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ മുന്നറിയിപ്പ്. നടപടി ഭാരതത്തെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കുമെന്നും അമേരിക്കയ്ക്ക് എതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കുമെന്നും ജോണ്‍ ബോള്‍ട്ടന്‍ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ഭാരതത്തെ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും അകറ്റാനുള്ള അമേരിക്കയുടെ പതിറ്റാണ്ടുകളായുള്ള ശ്രമത്തെ ഒറ്റ തീരുമാനം കൊണ്ട് ട്രമ്പ് അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
“തീരുവ പ്രഖ്യാപനം അമേരിക്കയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നു മറിച്ച് ഏറ്റവും മോശം ഫലം നല്‍കും. ട്രമ്പിന് ചൈനയോട് മൃദുസമീപനമാണ്. ഒരേസമയം ഭാരതത്തിന് തീരുവ ചുമത്തുകയും ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയുെ ചെയ്തത് ഭാരതം മോശമായി പ്രതികരിക്കാൻ കാരണമായി. ചൈനയുമായി കരാര്‍ ഒപ്പിടാനുള്ള തിരക്കുമൂലം ട്രമ്പ് അമേരിക്കയുടെ താല്‍പര്യങ്ങളെ ബലികഴിക്കുകയാണ്. ഇതുവഴി റഷ്യയ്ക്ക് അവരുടെ അജന്‍ഡ നടപ്പാക്കാനും അമേരിക്ക ചുമത്തിയ ഉയര്‍ന്ന തീരുവയെ ഉപയോഗപ്പെടുത്താനും സാധിക്കും.”-, ബോൾട്ടൻ ചൂണ്ടിക്കാട്ടി.

