Categories: International

കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകും

വാഷിങ്ടണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. നാലുദിവസത്തെ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹം വൈറ്റ് ഹൗസിലേക്ക് മടങ്ങിയത്. വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ട്രംപ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

വൈറ്റ്ഹൗസില്‍ തിരിച്ചെത്തിയ ട്രംപ്, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടന്‍ സജീവമാകുമെന്ന് അറിയിച്ചു. കൊവിഡില്‍ ഭയപ്പെടേണ്ടെതില്ലെന്നും, ചികിത്സയ്ക്ക് ശേഷം 20 വര്‍ഷം ചെറുപ്പമായെന്നും ട്രംപ് തന്‍റെ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രംപിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ട്രംപ് ആശുപത്രി വിടുന്നതു മുതല്‍ വൈറ്റ് ഹൗസില്‍ എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. വൈറ്റ്ഹൗസിലെത്തിയ ഉടനെ മാസ്‌ക് മാറ്റി അനുയായികളെ അഭിവാദ്യം ചെയ്തു.

അതേസസമയം വൈറ്റ്ഹൗസില്‍ നിന്ന് കോവിഡ് പുറത്തുപോയിട്ടില്ല. ട്രംപ് ആശുപത്രി വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രധാന വക്താവിന്‌ കോവിഡ് പോസിറ്റീവായി. അതിനാല്‍ വൈറ്റ് ഹൗസിനുള്ളിലെ ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ക്രമപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പനിയും രക്തത്തില്‍ ഓക്‌സിജന്റെ അളവില്‍ മാറ്റം വരുകയും ചെയ്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ കോവിഡ് ബാധയും അതില്‍ നിന്ന് മുക്തി നേടിയതും ട്രംപിനോട് അനുഭാവം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്രചാരണത്തില്‍ ട്രംപിനേക്കാള്‍ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

B4 Admin

Recent Posts

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

5 minutes ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

59 minutes ago

യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം. ഭീകരവാദത്തിനെതിരെ ശക്തമായ താക്കീത്

ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…

2 hours ago

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

17 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

2 days ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

2 days ago