ഡൊണാൾഡ് ട്രമ്പ്
കാലിഫോർണിയ : ഇറാൻ സമർപ്പിച്ച പുതിയ 14 ഇന സമാധാന നിർദ്ദേശങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് രംഗത്തെത്തി. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മനുഷ്യത്വത്തോടും ഇറാൻ ചെയ്ത ക്രൂരതകൾക്ക് അർഹമായ വില അവർ ഇതുവരെ നൽകിയിട്ടില്ലെന്നും അതിനാൽ ഈ സമാധാന കരാർ അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ട്രമ്പിന്റെ നിലപാട്. ഫ്ലോറിഡയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ, ഇറാൻ ഇനിയും മോശമായി പെരുമാറിയാൽ നിർത്തിവെച്ചിരിക്കുന്ന സൈനിക ആക്രമണങ്ങൾ പുനരാരംഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ട്രമ്പ് വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഫെബ്രുവരിയിൽ ആരംഭിച്ച സൈനിക നീക്കം ഏപ്രിൽ 8 മുതൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളുടെ ഭാഗമായാണ് ഇറാൻ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. എന്നാൽ ഈ നിർദ്ദേശങ്ങളിൽ താൻ തൃപ്തനല്ലെന്നും ഇറാനെ പൂർണ്ണമായി തകർക്കുന്നതിനേക്കാൾ മനുഷ്യത്വപരമായ ഒരു കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രമ്പ് കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കയുടെ ഏത് നീക്കത്തെയും നേരിടാൻ ഇറാൻ സായുധ സേന സജ്ജമാണെന്നും നയതന്ത്രത്തിന്റെ പാത വേണോ സംഘർഷം വേണോ എന്ന് തീരുമാനിക്കേണ്ടത് അമേരിക്കയാണെന്നും ഇറാൻ ഭരണകൂടം പ്രതികരിച്ചു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…