വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കാനുള്ള വ്യവസ്ഥകൾ കര്‍ക്കശമാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് കുടിയേറി വരുന്നവർക്ക് ഉന്നത വിദ്യാഭ്യാസവും സാമർഥ്യവും നിര്ബന്ധമാക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനുപിന്നിൽ. തൻ്റെ പുതിയ നയപ്രഖ്യാപന പ്രസംഗത്തിൽ കുടിയേറ്റം സംബന്ധിച്ച രാജ്യത്തിൻറെ പുതിയ നിലപാട് ട്രംപ് വ്യക്തമാക്കും
രാജ്യത്തെ ഇമിഗ്രേഷൻ പോളിസി മൊത്തത്തിൽ പൊളിച്ചെഴുതാനാണ് പുതിയ നിർദേശം. ഇതുവരെ വിദേശീയർക്ക് ഗ്രീൻ കാർഡ് നൽകിയിരുന്നത് കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇനി മുതൽ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും ഗ്രീൻ കാർഡ് അനുവദിക്കുക. അമേരിക്കയിൽ ബന്ധുക്കളുണ്ടെങ്കിൽ ഗ്രീൻ കാർഡ് ലഭിക്കാൻ എളുപ്പമായിരുന്നു ഇതുവരെ.
എന്നാല്‍ പുതിയ ചട്ടപ്രകാരം മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും ഗ്രീന്‍ കാര്‍ഡ് അനുവദിക്കുക. ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന, ഉന്നത വിദ്യാഭ്യാസവും സാമർഥ്യവുമുള്ള, അമേരിക്കയിൽ തൊഴിലുള്ള വിദേശീയര്‍ക്കാവും ഇനി ഗ്രീൻ കാർഡിന് മുൻഗണന.
എച്ച് 1 ബി വിസയില്‍ അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് ഈ തീരുമാനം ഏറെ അനുഗ്രഹമാകും. ഒരു വര്‍ഷം നൽകുന്ന ഗ്രീൻ കാർഡുകളുടെ പകുതിയിൽ കൂടുതൽ മെറിറ്റ് അടിസ്ഥാനത്തില്‍ നൽകാനാണ് ഇപ്പോഴത്തെ നിര്‍ദേശം.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…