Tuesday, December 16, 2025

‘മെക്‌സിക്കോ സിറ്റി പോളിസി’ വിപുലീകരിക്കാൻ ട്രമ്പ് ! ട്രാൻസ്ജെൻഡറുകളെ പിന്തുണയ്ക്കുന്ന സംഘടനകൾളുടെ ഫെഡറല്‍ ഫണ്ടിങ് നിര്‍ത്തിവെക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

വാഷിങ്ടണ്‍ : ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന, വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു സംഘടനയ്‌ക്കോ സര്‍ക്കാരിനോ നല്‍കുന്ന ഫെഡറല്‍ ഫണ്ടിങ് നിര്‍ത്തിവെക്കാൻ കരുക്കൾ നീക്കി ട്രമ്പ് ഭരണകൂടം. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങള്‍ക്കുള്ള അമേരിക്കൻ ഫണ്ടിങ് പൂർണ്ണമായും നിര്‍ത്തലാക്കുമെന്നാണ് സൂചന.

അമേരിക്കയുടെ സഹായം സ്വീകരിക്കുന്ന വിദേശ സ്ഥാപനങ്ങൾ, ഗര്‍ഭച്ഛിദ്രം സംബന്ധിച്ച സേവനങ്ങള്‍ നല്‍കുന്നതും അതിന് പ്രോത്സാഹിപ്പിക്കുന്നതും വിലക്കിക്കൊണ്ടുള്ള ‘മെക്‌സിക്കോ സിറ്റി പോളിസി’ എന്ന നയത്തിന്‍റെ വിപുലീകരണമായാണ് പുതിയ നടപടി . പുതിയ നയപ്രകാരം ലിംഗരാഷ്ട്രീയം, ലിംഗസമത്വം തുടങ്ങിയ ആശങ്ങളെയും എല്‍ജിബിടി ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടിങ് നിര്‍ത്തലാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പദ്ധതിയുടെ വിശദാംശങ്ങള്‍ ട്രമ്പ് ഭരണകൂടം തങ്ങളെ അറിയിച്ചതായി ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍, എംഎസ്‌ഐ റീപ്രൊഡക്ടീവ് എന്നീ സംഘടനകൾ വെളിപ്പെടുത്തിയതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles