ഡൊണാൾഡ് ട്രമ്പ്
വാഷിംഗ്ടൺ: അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. മേഖലയിലെ സംഘർഷങ്ങൾ വീണ്ടും പുകയുന്നതിനിടെയാണ് ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയത്. ടെഹ്‌റാനെതിരെ ശക്തമായ സൈനിക നടപടികൾ ഉണ്ടാകുമെന്നും തങ്ങളുടെ സൈന്യത്തെ ആക്രമിക്കാൻ മുതിർന്നവർ കനത്ത വില നൽകേണ്ടിവരുമെന്നും അമേരിക്കൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രമ്പ് വ്യക്തമാക്കി.
ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ വിക്ഷേപിച്ച അഞ്ച് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകർത്തതായി അമേരിക്കൻ സേന സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇറാന്റെ പിന്തുണയോടെ ഇറാഖിൽ പ്രവർത്തിക്കുന്ന ഷിയ സായുധ സംഘങ്ങൾക്ക് നേരെ സൗദി അറേബ്യയുമായി ചേർന്ന് അമേരിക്ക സംയുക്ത വ്യോമാക്രമണം നടത്തി. ഈ തിരിച്ചടി ഇറാഖ് സർക്കാരുമായി ആലോചിച്ചാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കിയ ട്രമ്പ്, ഇത്തരം സായുധ സംഘങ്ങളെ ലോകത്തിലെ ‘കാൻസർ’ എന്നാണ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാഖിലെ ഇറാൻ അനുകൂല സേനയായ ഹാഷെദ് അൽ-ഷാബി താവളങ്ങൾക്ക് നേരെ യുഎസ്-സൗദി സഖ്യം ബോംബാക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ 20-ഓളം അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇറാഖി സംഘടനകൾ സ്ഥിരീകരിച്ചു. ഇതിനിടെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം നിരോധിക്കാനും വഴിതിരിച്ചുവിടാനും ഇറാൻ ശ്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ പുതിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർന്നതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ അഞ്ച് ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…