Saturday, December 27, 2025

ട്രമ്പിന്റെ താരിഫ് വർദ്ധന; ആദ്യ തിരിച്ചടിയുമായി ഭാരതം! 31,500 കോടിയുടെ ബോയിംഗ് കരാർ റദ്ദാക്കി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ താരിഫ് വർദ്ധനവിനുള്ള ആദ്യ തിരിച്ചടിയുമായി ഭാരതം. ഇതിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള 31,500 കോടി രൂപയുടെ ബോയിംഗ് കരാർ ഇന്ത്യ റദ്ദാക്കി. 2021ലായിരുന്നു 2.42 ബില്യൺ യുഎസ് ഡോളറിന് ആറ് അധിക ബോയിംഗ് പി-8I സമുദ്ര പട്രോളിംഗ് വിമാനങ്ങൾക്കുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകിയിരുന്നത്. ആറ് P-8I പോസിഡോൺ ആന്റി സബ്മറൈൻ വിമാനങ്ങൾ വാങ്ങുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഭാരതം തീരുമാനിച്ചതായി ഭാരതത്തിന്റെ പ്രതിരോധ വെബ്‌സൈറ്റ് IDRW റിപ്പോർട്ട് ചെയ്തു.

കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തന്റെ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് അമേരിക്കയ്ക്ക് കനത്ത തിരിച്ചടി സമ്മാനിച്ചുകൊണ്ടുള്ള ഈ നടപടി ഉണ്ടായിരിക്കുന്നത്.

Related Articles

Latest Articles