Tuesday, December 16, 2025

‘സത്യം ജയിക്കും! കെട്ടിപ്പൊക്കുന്ന നുണകളില്‍ തളരാനില്ല’; രാജ്ഭവനിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്. രാജ്ഭവനിൽ ഒരു സ്ത്രീയോട് സിവി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്ന് സംസ്ഥാന ധനമന്ത്രി അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സ്ത്രീ പൊലീസിൽ പരാതി നല്കിയെന്നും ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സാഗരിക ഘോഷ് എംപി തുടങ്ങിയ നേതാക്കൾ പറഞ്ഞു.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമെന്ന് സിവി ആനന്ദബോസ് പ്രതികരിച്ചു. സത്യം ജയിക്കുമെന്നും കെട്ടിപ്പൊക്കുന്ന നുണകളില്‍ തളരാനില്ലെന്നും ആനന്ദബോസ് മറുപടി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്തി ആരെങ്കിലും തെരഞ്ഞെടുപ്പില്‍ നേട്ടം ആഗ്രഹിക്കുന്നെങ്കില്‍ അവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞു. അതൃപ്തരായ രണ്ട് ജീവനക്കാർ രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ നടത്തുന്ന നീക്കമാണെന്നാണ് ഇക്കാര്യത്തിൽ രാജ്ഭവന്റെ നിലപാട്.

Related Articles

Latest Articles