ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം വേശ്യാലയത്തിൽ ഉപേക്ഷിക്കാൻ ശ്രമം ഉണ്ടായതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കുശിനഗറിലാണ് സംഭവം നടന്നത്.18 കാരിയായ പെൺകുട്ടിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. പെൺകുട്ടിയുടെ പരാതിയിൽ പ്രതി അമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ദിലീപ് എന്ന ഹിന്ദു പേരിൽ ആയിരുന്നു അമാൻ ഖാൻ പെൺകുട്ടിയുമായി അടുത്തത്. ഇതിന് ശേഷം പ്രതി പ്രണയം നടിച്ച് പെൺകുട്ടിയെ വശത്താക്കുകയായിരുന്നു. ഹിന്ദുവായതിനാൽ പെൺകുട്ടിയും ഇതിന് അനുകൂല മറുപടി നൽകുകയായിരുന്നു.
അതേസമയം, ഒരിക്കൽ പ്രതിയെ കാണാനെത്തിയ പെൺകുട്ടിയെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പെൺകുട്ടി അറിയാതെ അമാൻ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഇത് കാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. എന്നാൽ പെൺകുട്ടി ഇതിന് വഴങ്ങാൻ തയാറാകാതായതോടെയാണ് ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്താൻ തുടങ്ങിയത്. എന്നാൽ പെൺകുട്ടിയും കുടുംബവും ഇത് അവഗണിക്കുകയായിരുന്നു. ഇതോടെ ഈ മാസം രണ്ടിന് പെൻകുട്ടിയെ അമാനും സംഘവും ചേർന്ന് തട്ടിക്കൊണ്ട് പോയി.
ടൗണിലേക്ക്, കഴിക്കാനായി ചിപ്‌സ് വാങ്ങാൻ പോയതായിരുന്നു പെൺകുട്ടി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതോടെ രക്ഷിതാക്കളും ബന്ധുക്കളും കുട്ടിയെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതായി വ്യക്തമായത്. തുടർന്ന് പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ നേപ്പാളിലെ വേശ്യാലയത്തിൽ എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…