Monday, December 22, 2025

ഡ്രൈവര്‍ ഇല്ലാത്ത തക്കം നോക്കി മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം !കോട്ടയത്ത് വീട്ടുടമയ്ക്ക് ദാരുണാന്ത്യം

കോട്ടയം : ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കോട്ടയം പൈപ്പാര്‍ കണ്ടത്തില്‍ രാജുവാണ് മരിച്ചത്. രാജു പ്രവർത്തിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട യന്ത്രം മരത്തില്‍ ഇടിക്കുകയായിരുന്നു. രാജുവിന്റെ വീട്ടില്‍ പണിയാവശ്യത്തിനായാണ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നത്.

ഡ്രൈവര്‍ വെള്ളം കുടിക്കാനായി മാറിയ സമയത്താണ് രാജു മണ്ണുമാന്തി യന്ത്രം ഓടിക്കാന്‍ ശ്രമിച്ചത്. നിയന്ത്രണം വിട്ട വാഹനം മണ്ണില്‍ ഇടിച്ച് മറിഞ്ഞ് മരത്തില്‍ ഇടിക്കുകയായിരുന്നു. രാജു അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തീര്‍ത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Latest Articles