Monday, December 22, 2025

തുലാമാസ പൂജകൾക്ക് തുടക്കം ! ശബരിമല നട തുറന്നു

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഡരര്‌ രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തിപി എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ നടതുറന്ന് ദീപം തെളിയിച്ചത്. ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ തൊഴാൻ ശരണം വിളികളോടെ കാത്തുനിന്നത്.

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാമാസം നാളെ നടക്കും നടക്കും. രാവിലെ ഉഷ പൂജയ്ക്ക് ശേഷമാണ് മേൽ മേൽശാന്തി നറുക്കെടുപ്പ് . പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ് വർമ്മ, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുക്കുന്നത്. തുലാമാസ പൂജ പൂജകൾക്ക് ശേഷം ഒക്ടോബർ 21 ന് രാത്രി 10 മണിക്ക് നട അടയ് അടയ്ക്കും.

Related Articles

Latest Articles