തിരുവനന്തപുരം: തിരുവനന്തപുരം കൻ്റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റിലെ സമരങ്ങൾ നേരിടുന്നതിൽ ഇദ്ദേഹവുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ സമ്പര്‍ക്ക പട്ടിക സങ്കീർണമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കളുമായി അസിസ്റ്റന്‍റ് കമ്മീഷണർക്ക് സമ്പർക്കമുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നിന്നും ഷാഫി പറമ്പലിനെയും ശബരിനാഥനെയും അറസ്റ്റ് ചെയ്തത് ഇദ്ദേഹമാണ്. സമ്പര്‍ക്ക പട്ടികയിൽ ഷാഫി, ശബരി, വി വി രാജേഷ് തുടങ്ങിയവർ ഉള്‍പ്പെടുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. അതേസമയം, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണരുടെ ഗൺമാനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്മീഷണർ നിരീക്ഷണത്തിലാണ്.
അതിനിടെ, തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിൽ 11 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചിലരുടെ കുടുംബാംഗങ്ങളും പൊസിറ്റീവായിട്ടുണ്ട്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…
കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…