Thursday, December 18, 2025

വീണ്ടും ട്വിസ്റ്റ് ! ‘ഒരേ സമയം രണ്ടുപേരെ വിവാഹം ചെയ്യണമെന്ന് അപേക്ഷ’; ഒടുവിൽ ഒന്നിലുറച്ച് യുവതി

പത്തനാപുരം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന് സബ് റജിസ്ട്രാർ ഓഫിസുകളിൽ അപേക്ഷ നൽകിയ യുവതി ഒടുവിൽ ഒരു അപേക്ഷ പിൻവലിച്ചു. പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിലെ അപേക്ഷയാണ് പിൻവലിച്ചത്. യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിൻവലിക്കുകയാണെന്ന് മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പത്തനാപുരം മാര്യേജ് ഓഫിസർ അറിയിച്ചു.

അതേസമയം, യുവതിയും പുനലൂർ സ്വദേശിയും ചേർന്നു നൽകിയ അപേക്ഷയിൽ തുടർനടപടിയെടുക്കാൻ പെൺകുട്ടിയും യുവാവും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റജിസ്ട്രേഷൻ ഐജിയുടെ നിയമോപദേശം ലഭിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂവെന്ന് പുനലൂർ മാര്യേജ് ഓഫിസർ അറിയിച്ചു.

Related Articles

Latest Articles