Musk's
സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ പ്രശ്നങ്ങൾ കൂടുന്നു. ട്വിറ്ററിൽ തുടരുന്ന കൂട്ടപിരിച്ചുവിടലിനും ചെലവുചുരുക്കൽ നടപടികൾക്കും പിന്നാലെ ജീവനക്കാർക്ക് കർശന നിർദേശവുമായി ഇലോൺ മസ്‌ക്. എത്ര സമയവും പണിയെടുക്കാൻ തയാറായിരിക്കാൻ അന്ത്യശാസന സഹിക്കാൻ കഴിയാതായതോടെ നൂറുകണക്കിന് ജീവനക്കാർ രാജിവച്ചു.
വൈകുന്നേരം 5 മണിക്ക് മുമ്പ് രാജി പ്രഖ്യാപനം നടത്താൻ നിരവധി ജീവനക്കാരാണ് ട്വിറ്ററിന്റെ ഓഫീസിൽ എത്തിയത്. മസ്‌കിന്റെ പുതിയ തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കാനുള്ള വ്യാഴാഴ്ച സമയപരിധി.
കമ്പനി ഏറ്റെടുത്തതിന് ശേഷം മസ്‌ക് അതിന്റെ പകുതിയോളം തൊഴിലാളികളെ പിരിച്ചുവിട്ടപ്പോൾ വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് ശേഷം ട്വിറ്ററിൽ 3,000 ത്തോളം ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, മാസ്കിന്റെ പുതിയ പ്രഖ്യാപനങ്ങളോടൊപ്പം ഒരുമിച്ച് പോകാൻ കഴിയാത്തവരാണ് ഇപ്പോൾ രാജിവെച്ചിരിക്കുന്നത്.
നിരവധി ജീവനക്കാർ രാജിവെക്കുന്ന കാര്യം ട്വിറ്ററിൽ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ തീരുമാനങ്ങൾ അംഗീകരിക്കാനാകുന്നവർ അറിയിക്കാൻ ആവശ്യപ്പെട്ടാണ് മസ്‌ക് ജീവനക്കാർക്ക് ഇ-മെയിൽ അയച്ചിരിക്കുന്നത്. അംഗീകരിക്കാൻ കൂട്ടാക്കാത്തവരോട് പിരിഞ്ഞുപോകാനാണ് നിർദേശം. ‘പുതിയ ട്വിറ്ററിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ’ എന്ന പോളിൽ ന്യൂയോർക്ക് സമയം ഇന്നു വൈകീട്ട് അഞ്ചിനകം നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ആകെയുള്ള 7,500 ജീവനക്കാരിൽ പകുതിയിലേറെ പേരെയും പിരിച്ചുവിട്ടിരുന്നു. സി.ഇ.ഒ ആയിരുന്ന ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാളും ഇതിൽ ഉൾപ്പെടും. പിന്നാലെ 4,000ത്തോളം കരാർ തൊഴിലാളികളെയും പുറത്താക്കി. ട്വിറ്ററിൽ പരസ്യമായി മസ്‌കിനെ തിരുത്തിയ മുതിർന്ന എൻജിനീയർമാരെ പിരിച്ചുവിട്ടത് ദിവസങ്ങൾക്കു മുൻപായിരുന്നു.
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…