Twitter Freezes Accounts of Journalists Criticized by Musk
വാഷിംഗ്ടൺ :മസ്കിനെവിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ.ഏകദേശം അര ഡസനോളം വരുന്ന പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു.വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, മാഷബിൾ, സിഎൻഎൻ, സബ്‌സ്റ്റാക്ക് എന്നിവയുൾപ്പെടുന്ന മാദ്ധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരുടെ അക്കൗണ്ടുകൾ വ്യാഴാഴ്ചയാണ് ട്വിറ്റർ താൽക്കാലികമായി സസ്പെൻഡ് ചെയ്തത്. മസ്കിനെതിരെ ഇവർ നിരന്തരം വാർത്തകൾ നൽകിയിരുന്നു. പുരോഗമന സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകൻ ആരോൺ രൂപറിന്റെ അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്.
സർക്കാർ ഏജൻസികൾ, മസ്ക് ഉൾപ്പെടെയുള്ള ശതകോടീശ്വരന്മാരുടെയും മറ്റ് ഉന്നത വ്യക്തികളുടെയും വിമാന യാത്ര വിവരങ്ങൾ ട്രാക്ക് ചെയ്തിരുന്ന അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
സസ്പെൻഷനുകൾക്ക് പിന്നിലെ കാരണം എന്താണെന്ന് പ്ലാറ്റ്‌ഫോം കൃത്യമായി വിശദീകരിച്ചിട്ടില്ല. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനാൽ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നു എന്ന സന്ദേശമാണ് ഇവർ ലഭിച്ചത്. വിഷയത്തിൽ മസ്‌കോ ട്വിറ്ററോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…