Saturday, December 13, 2025

കാശ്മീരിനേയും ലഡാക്കിനേയും ഇന്ത്യക്ക് പുറത്താക്കി ചിത്രീകരിച്ചു: ട്വിറ്ററിനെതിരെ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ദില്ലി : ജമ്മു കാശ്മീരിനേയും ലഡാക്കിനേയും ഇന്ത്യക്ക് പുറത്തുളള സ്ഥലങ്ങളായി ചിത്രീകരിച്ച് വീണ്ടും വിവാദവുമായി ട്വിറ്റര്‍. ട്വിറ്ററിന്റെ കരിയര്‍ വിഭാഗത്തിലാണ്
ഇന്ത്യയുടെ മാപ്പ് തെറ്റായി ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഇന്ത്യയുടെ ഭൂപടം ട്വിറ്റര്‍ വികലമായ രീതിയില്‍ ചിത്രീകരിച്ച് വിവാദത്തില്‍പ്പെട്ടിരു
ന്നു. അന്ന് ജമ്മു കാശ്മീരിലെ ലേ ചൈനയുടെ ഭാഗമായിട്ടാണ് ചിത്രീകരിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം അന്ന് രേഖപ്പെടുത്തിയി
രുന്നു. ഡല്‍ഹിയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ടും ട്വിറ്റര്‍ തെററിദ്ധാരണ പരത്തുന്ന ചില കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച് വിവാദം സൃഷ്ടിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles