ദില്ലി: ജമ്മുകശ്മീരും, ലഡാക്കും ഒഴിവാക്കി തെറ്റായ ഇന്ത്യൻ ഭൂപടം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ത് നീക്കം ചെയ്ത് ട്വിറ്റർ. തിങ്കളാഴ്ച രാത്രിയോടെയാണ് ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയുടെ തെറ്റായ ഭൂപടം മാറ്റിയത്. ജമ്മു കശ്മീരിനെയും, ലഡാക്കിനെയും ഇന്ത്യയ്ക്കു പുറത്തു പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ചായിരുന്നു ട്വിറ്ററിന്റെ പുതിയ ഭൂപടം സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നത്. സംഭവത്തിൽ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനം പലഭാഗത്തു നിന്നും ഉയരുകയും നടപടി വേണമെന്ന് ആവശ്യം വ്യാപകമാവുകയും ചെയ്തിരുന്നു. ഇതു രണ്ടാം തവണയാണ് ട്വിറ്റർ ഇത്തരത്തിൽ ഭൂപട വിവാദത്തിൽപ്പെടുന്നത്. നേരത്തെ ലേയെ ജമ്മു കശ്മീരിന്റ ഭാഗമാക്കിയും ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയും ഒരു ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം രാജ്യത്തിന്റെ ഭൂപടം ദുരുപയോഗം ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഐടി ആക്റ്റിലെ 69 എ പ്രകാരം പിഴയോ ഉദ്യോഗസ്ഥർക്ക് 7 വർഷം വരെ ജയിൽ ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണെന്നാണ് അധികൃതർ പറയുന്നത്. വേണമെങ്കിൽ പൊതുജനങ്ങൾക്ക് ട്വിറ്ററിലേക്കുള്ള പ്രവേശനം തടയാനും ഇതുവഴി സാധിക്കുമെന്നാണ് വിവരം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

