Saturday, December 20, 2025

എലിസബത്ത് രാഞ്ജിയുടെ വിടവാങ്ങലിന് പിന്നാലെ ട്വിറ്റര്‍ നിശ്ചലം; സേവനങ്ങള്‍ തടസപ്പെട്ടു

ദില്ലി: എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ സ്തംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് ട്വിറ്ററ്‍ പല ഉപയോക്താക്കൾക്കും ലഭ്യമല്ലാത്ത അവസ്ഥയിലെത്തിയത്. രണ്ടായിരത്തിലധികം ഉപയോക്താക്കൾക്ക് ഇന്നലെ ട്വിറ്റർ ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല. വെബ്‌സൈറ്റ് ഡൗൺടൈം ട്രാക്കർ ഡൗൺഡിറ്റക്ടറിലെ ഉപയോക്തൃ റിപ്പോർട്ടുകളും നെറ്റ്‌വർക്ക് ഷട്ട്ഡൗൺ മോണിറ്ററിംഗ് സേവനമായ നെറ്റ്ബ്ലോക്കുകൾ ഷെയർ ചെയ്ത വിശദാംശങ്ങൾ അനുസരിച്ചാണ് ഈ കണക്ക്.

ഇന്ത്യയിൽ ഭൂരിഭാഗം ഉപയോക്താക്കൾക്കും ട്വിറ്റർ ലഭ്യമാകുന്നുണ്ടെന്നും സാധാരണയായി പ്രവർത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട് പറയുന്നത്. കൂടാതെ ട്വിറ്ററിന്റെ സ്റ്റാറ്റസ് പേജ് സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും നിലവിൽ കാണിക്കുന്നുമില്ല. ട്വിറ്ററിന്റെ പ്രവർത്തനരഹിതമായ സമയത്തിന് രാജ്യതലത്തിലുണ്ടാകുന്ന തടസങ്ങളുമായോ ഫിൽട്ടറിംഗുമായോ ബന്ധമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. Downdetector.com-ൽ ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ട്വിറ്ററിൽ ഇറർ റിപ്പോർട്ട് ചെയ്യുന്ന 78 ശതമാനം ഉപയോക്താക്കളും ആപ്പിൽ ആക്സസ് സംബന്ധിച്ച പ്രശ്‌നങ്ങൾ നേരിട്ടവരാണെന്ന് പറയുന്നു. എന്നാല്‌‍ 15 ശതമാനം ഉപയോക്താക്കൾക്ക് ട്വിറ്ററിന്റെ വെബ്‌സൈറ്റിൽ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പറയപ്പെടുന്നു.

Related Articles

Latest Articles