India

കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; 2 സൈനികർ കൂടി വീരമൃത്യു വരിച്ചു

ദില്ലി:ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 2 സൈനികർ കൂടി വീരമൃത്യു വരിച്ചു. സുബേദാർ അജയ് സിങ്, നായ്ക് ഹരേന്ദ്ര സിങ് എന്നിവരാണു മരിച്ചതെന്നു സേന അറിയിച്ചു. ഇതോടെ, ഒരാഴ്ചയ്ക്കിടെ പൂഞ്ചിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ എണ്ണം 9 ആയി. ഉത്തരാഖണ്ഡ് സ്വദേശികളായ റൈഫിൾമാൻ യോഗംബർ സിങ്, റൈഫിൾമാൻ വിക്രം സിങ് നേഗി എന്നിവർ കഴിഞ്ഞ ദിവസം വീരമൃത്യു മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മലയാളിയടക്കം 5 പേരും വെള്ളിയാഴ്ച രണ്ടു പേരും കൊല്ലപ്പെട്ടു.

പാക്ക് അധിനിവേശ കശ്മീരിൽ നിന്ന് നുഴഞ്ഞുകയറിയ ഭീകരരാണു ജമ്മു–രജൗരി അതിർത്തിയിലെ വനത്തിനുള്ളിൽ ഒളിച്ചിരുന്നു സേനാംഗങ്ങളെ ആക്രമിച്ചത്. ഇവരെ തുരത്താൻ ഏതാനും ദിവസങ്ങളായി മേഖലയിൽ സേന തിരച്ചിൽ നടത്തിവരികയാണ്.

ഇതിനിടെ, പാംപോറിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡർ ഉമർ മുഷ്താഖ് ഖണ്ഡേ ഉൾപ്പെടെ 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. കശ്മീരിൽ അടുത്തിടെ 2 പൊലീസുകാരെ കൊലപ്പെടുത്തിയതു ഖണ്ഡേയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കശ്മീർ താഴ്‍വരയിൽ സേന വധിച്ച ഭീകരരുടെ എണ്ണം 13 ആയി.

പുൽവാമയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ യുപി, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള 2 പേർ കൊല്ലപ്പെട്ടു. യുപി സ്വദേശി സഗീർ അഹമ്മദ്, ബിഹാറിൽ നിന്നുള്ള വഴിയോര കച്ചവടക്കാരൻ അരവിന്ദ് കുമാർ എന്നിവരാണു മരിച്ചത്. പുൽവാമയിലെ കകപൊറ പൊലീസ് സ്റ്റേഷനു നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. ഇവരെ കണ്ടെത്താൻ സേന തിരച്ചിൽ ആരംഭിച്ചു.

Meera Hari

Recent Posts

വടകരയിൽ ലഹരിമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടം, അഞ്ചു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് എട്ട് യുവാക്കൾ, എല്ലാവരുടെയും മൃതദ്ദേഹത്തിനരികിൽ സിറിഞ്ചുകൾ!

കോഴിക്കോട്: വടകരയിൽ നിന്ന് കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിൽ ആശങ്ക ഉയരുന്നു. ഒന്നര മാസത്തിനിടെ നാല്…

7 mins ago

റായ്ബറേലിയിൽ രാഹുൽ ഗാന്ധി! അമേഠിയിൽ കിഷോരി ലാൽ ശർമ! പത്രിക നൽകേണ്ടതിന്റെ അവസാന ദിവസം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ദില്ലി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്…

16 mins ago

പൗരത്വ ഭേദ​ഗതി നിയമം; തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്ന് അമിത് ഷാ

ദില്ലി: പൗരത്വ ഭേദ​ഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ പൗരത്വം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

40 mins ago

ഇന്ത്യക്ക് വമ്പൻ നേട്ടം! ആ തീരുമാനം ചരിത്രമായി

ഇന്ത്യയും യുഎഇയും ചേർന്നെടുത്ത ആ തീരുമാനം ചരിത്രമായി ഇന്ത്യക്ക് വമ്പൻ നേട്ടം

59 mins ago

ഗുരുവായൂരപ്പൻ സാക്ഷി; നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി

തൃശ്ശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു…

1 hour ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും.…

1 hour ago