Friday, April 26, 2024
spot_img

യുദ്ധവീരൻ ക്യാപ്റ്റൻ വിക്രം ബാത്രയായി വെള്ളിത്തിരയിൽ സിദ്ധാർത്ഥ് മൽഹോത്ര: ആരാധകരെ ത്രസിപ്പിച്ച് ഷേർഷായുടെ ട്രെയിലർ

ദില്ലി: കാർഗിൽ ഹീറോ ക്യാപ്റ്റൻ വിക്രം ബാത്രയുടെ ജീവിതകഥ പറയുന്ന ‘ഷേർഷാ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വിഷ്ണു വർദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്രയാണ് ക്യാപ്റ്റൻ വിക്രം ബാത്രയായി വേഷമിടുന്നത്. സിനിമ ആഗസ്റ്റ് 12 ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം കരൺ ജോഹറാണ് നിർമിച്ചിരിക്കുന്നത്.

സിദ്ധാർത്ഥ് മൽഹോത്രയുടെ സംഭാഷണത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. രാജ്യത്തോട് ഒരു സൈനികന്റെ കടമയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഏത് മതത്തേക്കാളും രാജ്യത്തോടുള്ള സ്നേഹം ഒരു സൈനികന്റെ ജീവിതത്തിൽ വലുതാണെന്ന് അദ്ദേഹം പറയുന്നു. ട്രെയ്‌ലറിനെ കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കാർഗിൽ യുദ്ധവിജയ കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രസംഗവും, യുദ്ധത്തിന്റെ നേർക്കാഴ്ചകളും ട്രെയിലറിൽ ഉണ്ട്. വിക്രം ബാത്രയുടെ വ്യക്തി ജീവിതവും യുദ്ധകാലവുമെല്ലാം ട്രെയിലർ പരാമർശിക്കുന്നു. വെറുമൊരു സിനിമയേക്കാളുപരി വിക്രം ബാത്ര എന്നത് ഇന്ത്യയുടെ അഭിമാനമാണ്.

അതേസമയം വിക്രം ബാത്ര പാക് സൈനികരെ വകവരുത്തുന്ന രംഗം ആവേശകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. രോമാഞ്ചമുണർത്തുന്നതും, ഹൃദയസ്പർശിയുമായ അനവധി രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ട്രെയിലറിന് മികച്ച പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. തമിഴ് സിനിമാ സംവിധായകൻ വിഷ്ണുവർധനൻറെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഷേർഷാ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles