a-17-year-old-man-tried-to-strangle-a-16-year-old-girl-who-refused-love-in-munnar
കാസർകോഡ്: പതിനഞ്ച് ലക്ഷം രൂപയുടെ കന്നുകാലിക്കുടൽ കടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ സെയ്ദുൽ, റബിയുൾ എന്നിവർ അറസ്റ്റിൽ. ഇരുവരെയും കാസർകോട് പൊലീസ് തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍നിന്നാണ് പിടികൂടിയത്.
അതേസമയം കന്നുകാലികളുടെ കുടല്‍ ഉണക്കി ഉപ്പിലിട്ട് കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നും ചരക്ക് മോഷ്ടിച്ച് കടത്തിയതിനാണ് ഇവർ അറസ്റ്റിലായത്. തുടർന്ന് ഇവരിൽ നിന്നും രണ്ടരലക്ഷം രൂപയുടെ മോഷണമുതലും അമ്പതിനായിരം രൂപയും കണ്ടെടുത്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ 18-നാണ് കാസര്‍കോട്ടെ സ്ഥാപനത്തില്‍ നിന്നും 15 ലക്ഷത്തിന്റെ കന്നുകാലിക്കുടലുകള്‍ മോഷണംപോയത്. മാത്രമല്ല സ്ഥാപനത്തിലെ തൊഴിലാളികളായ ആറ് അസം സ്വദേശികളെയും അന്നേദിവസം മുതല്‍ കാണാതായിരുന്നു.
ഇവർക്കൊപ്പം സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും കാണാതായിരുന്നു. തുടര്‍ന്ന് ഉടമകള്‍ നല്‍കിയ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ബൈക്കുകൾ കണ്ടെത്തുകയും ചെയ്‌തു.
ബൈക്കുകള്‍ കണ്ടെത്തിയത് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ്. ഇതോടെ നടത്തിയ അന്വേഷണത്തിൽ ദിണ്ടിക്കലില്‍ കന്നുകാലിക്കുടലുകള്‍ കയറ്റി അയക്കുന്ന വ്യാപാരം ചെയ്യുന്നയാളാണ് സെയ്ദുലെന്ന് പൊലീസ് കണ്ടെത്തി. ഇതിനു പിന്നാലെ ഇയാളെയും കൂട്ടാളിയായ റബിയുലിനെയും വാണിയമ്പാടിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…