പ്രതീകാത്മക ചിത്രം
ദില്ലി : ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസിലെ തൊണ്ടിമുതൽ സൂക്ഷിച്ച ലോക്കറില്‍ നിന്ന് രണ്ടുപെട്ടി സ്വർണവും 51 ലക്ഷം രൂപയും കവർന്നുകേസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഒരാഴ്ചമുമ്പുവരെ ഈ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഖുര്‍ഷിദ് എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു ദില്ലി പോലീസിനെ ഞെട്ടിച്ച കവർച്ച നടന്നത്.പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഈസ്റ്റ് ദില്ലിയിൽ നിന്ന് പ്രതി പിടിയിലായത്. ഖുര്‍ഷിദിന്റെ പക്കല്‍നിന്നും മോഷ്ടിച്ച മുതലുകള്‍ തിരിച്ചുപിടിച്ചതായി പോലീസ് വ്യക്തമാക്കി.
ദില്ലിയിലെ ഏറ്റവും സുരക്ഷയുള്ള ഓഫീസുകളില്‍ ഒന്നാണ് ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഓഫീസ്. പല കേസുകളില്‍നിന്നായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവുമാണ് ലോധി റോഡില്‍ സ്ഥിതിചെയ്യുന്ന ഈ ഓഫീസിന്റെ സ്റ്റോറേജില്‍ സൂക്ഷിച്ചിരുന്നത്.
തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന സ്‌റ്റോറേജിന്റെ സുരക്ഷാജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഖുര്‍ഷിദ്. ഒരാഴ്ച മുമ്പാണ് ഖുര്‍ഷിദിനെ ഈസ്റ്റ് ദില്ലി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. പിന്നാലെയാണ് ഇയാള്‍ മോഷണം നടത്തിയത്. മുമ്പ് ഇവിടെ ജോലിചെയ്തിരുന്ന ആളായിരുന്നതുകൊണ്ട് തന്നെ ഖുര്‍ഷിദ് ഇവിടെ എത്തിയതിനെയോ സ്‌റ്റോറേജിനുള്ളിലേക്ക് കടന്നതിനെയോ ആരും സംശയിച്ചിരുന്നില്ല.
സിസിടിവി ക്യാമറകള്‍ മുതല്‍ എവിടെയെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ഇയാള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്‌റ്റോറേജില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളെക്കുറിച്ച് ഇയാള്‍ക്ക് കൃത്യമായ കണക്കുണ്ടായിരുന്നതായും പോലീസ് പറയുന്നു. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ മോഷണം നടത്താന്‍ ഖുര്‍ഷിദിന് കഴിഞ്ഞു എന്നാണ് പോലീസിന്റെ നിഗമനം. ഒറ്റ തവണ നടത്തിയ മോഷണത്തിലൂടെതന്നെ ഇത്രയധികം രൂപയും സ്വര്‍ണവും ഖുർഷിദ് കടത്തിയത്. സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസിലാക്കിയ ശേഷം സിസിടിവി പരിശോധിച്ചപ്പോഴാണ് ഖുര്‍ഷിദാണ് മോഷണം നടത്തിയത് എന്നത് കണ്ടെത്താനായത്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…