കുളത്തൂപ്പുഴയിൽ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആത്മഹത്യ ആണെന്നുള്ള പ്രാഥമിക നിഗമനത്തിൽ പോലീസ്. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുളത്തൂപ്പുഴ ആർ. പി. എൽ ചെറുകര എസ്റ്റേറ്റിലാണ് രണ്ട് ദിവസം പഴക്കമുള്ള ജീർണ്ണിച്ച മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഇടപ്പാളയം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഉമേഷിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്നഇയാൾ രണ്ട് ദിവസം മുമ്പ് ബൈക്കിൽ ഇവിടെ എത്തിയ ശേഷം വിഷം കഴിച്ച് മരിച്ചത് ആകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇതിനുമുമ്പും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹത്തിന് സമീപം, വിഷക്കുപ്പിയും, മദ്യവും പോലീസ് കണ്ടെത്തി.ഇതോടെയാണ് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…