പ്രധാനമന്ത്രി മോദി തിങ്കളാഴ്ച മുതൽ അടുത്ത 36 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം സഞ്ചരിക്കുക 5,000 ലധികം കിലോമീറ്ററുകൾ. രണ്ട് ദിവസത്തെ പര്യടനത്തിൽ അദ്ദേഹം രാജ്യത്തെ ഏഴ് നഗരങ്ങൾ സന്ദർശിക്കുകയും എട്ട് പരിപാടികളിൽ ഭാഗമാവുകയും ചെയ്യും.
തിങ്കളാഴ്ച രാജ്യ തലസ്ഥാനമായ ദില്ലിയിൽ നിന്ന് യാത്ര ആരംഭിക്കുന്ന പ്രധാനമന്ത്രി ആദ്യം മധ്യപ്രദേശ് സന്ദർശിക്കും. അതിനുശേഷം അദ്ദേഹം കേരളത്തിലേക്കും തുടർന്ന് പടിഞ്ഞാറൻ കേന്ദ്രഭരണ പ്രദേശത്തിലേക്കും പോകുന്ന പ്രധാനമന്ത്രി ശേഷം ദില്ലിയിലേക്ക് മടങ്ങിയെത്തും.
“ഏപ്രിൽ 24 ന് രാവിലെ പ്രധാനമന്ത്രി യാത്ര ആരംഭിക്കും. ദില്ലിയിൽ നിന്ന് ഖജുരാഹോയിലേക്ക് 500 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഖജുരാഹോയിൽ നിന്ന് അദ്ദേഹം രേവ ദേശീയ പഞ്ചായത്തിരാജ് ദിന പരിപാടിയിൽ പങ്കെടുക്കും.ഇതിന് ശേഷം അദ്ദേഹം ഖജുരാഹോയിൽ തിരിച്ചെത്തും.ഈ യാത്രയിൽ തന്നെ 280 കിലോമീറ്ററാണ് അദ്ദേഹം സഞ്ചരിക്കുക. ഖജുരാഹോയിൽ നിന്ന് യുവം കോൺക്ലേവിൽ പങ്കെടുക്കാൻ അദ്ദേഹം കൊച്ചിയിലേക്ക് യാത്ര ചെയ്യും. ഏകദേശം 1700 കിലോമീറാണ് ഈ യാത്രയിൽ അദ്ദേഹം താണ്ടുന്നത്. അടുത്ത ദിവസം രാവിലെ, പ്രധാനമന്ത്രി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 190 കിലോമീറ്റർ സഞ്ചരിക്കും. ഇവിടെ അദ്ദേഹം വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുകയും വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടുകയും ചെയ്യും. ഇവിടെ നിന്ന് അദ്ദേഹം സിൽവാസയിലേക്ക് പോകും. സൂറത്ത് വഴി ഏകദേശം 1570 കിലോമീറ്റർ സഞ്ചരിക്കുന്നു. അവിടെ അദ്ദേഹം നമോ മെഡിക്കൽ കോളേജ് സന്ദർശിക്കുകയും വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടുകയും ചെയ്യും.കൂടാതെ, ദേവ്ക കടൽത്തീരത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി മോദി ദാമനിലേക്ക് പോകും, തുടർന്ന് അദ്ദേഹം സൂറത്തിലേക്ക് 110 കിലോമീറ്റർ സഞ്ചരിക്കും. സൂറത്തിൽ നിന്ന് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും, തന്റെ ഈ യാത്രയിൽ താണ്ടുക 940 കിലോമീറ്ററാണ്. രണ്ട് ദിവസത്തെ യാത്രയിൽ പ്രധാനമന്ത്രി സഞ്ചരിക്കുന്നത് ഏകദേശം 5,300 കിലോമീറ്റർ ആകാശ ദൂരമാണ്” – പ്രധാനമന്ത്രിയുടെ നീണ്ട പര്യടനത്തിന്റെ യാത്രാവിവരണം വിശദീകരിച്ചുകൊണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു,
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…