Monday, December 15, 2025

എറണാകുളം വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു വിദേശികളെ കാണാതായി !അപകടത്തിൽപ്പെട്ടത് കോയമ്പത്തൂരിലെ കോളേജ് വിദ്യാര്‍ത്ഥികളായ യമൻ പൗരന്മാർ

കൊച്ചി : എറണാകുളം ഞാറക്കൽ വളപ്പ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദേശികളെ കാണാതായി. യമൻ പൗരന്മാരായ സഹോദരങ്ങളെയാണ് കാണാതായത്. കോയമ്പത്തൂരിൽ നിന്ന് വന്ന ഏട്ടംഗ വിനോദസഞ്ചാര സംഘത്തിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.

യമൻ പൗരന്മാരായ ജുബ്രാൻ, അബ്ദുൽസലാം എന്നിവരെയാണ് കാണാതായത്കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് സഹോദരങ്ങളായ ജുബ്രാനും അബ്ദുൽ സലാമും തിരയിലകപ്പെട്ടത്. കോയമ്പത്തൂര്‍ രത്നം കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും

Related Articles

Latest Articles