Friday, December 12, 2025

കശ്മീരിൽ വീണ്ടും ഭീകര വേട്ട; രണ്ട് ഹൈബ്രിഡ് ഭീകരർ പിടിയിൽ

ജമ്മുകശ്മീർ : ഷോപ്പിയാനിൽ നിന്നും വീണ്ടും ഭീകരർ പിടിയിൽ. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സൈനികര്‍ കണ്ടെടുത്തതായാണ് റിപ്പോർട്ട്.

ഹൈബ്രിഡ് ഭീകര വിഭാഗത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കശ്മീരിലെ സുരക്ഷാ സേനയും രഹസ്യാന്വേഷണ ഏജന്‍സികളും ഹൈബ്രിഡ് ഭീകരരെ കൊടും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ഭീകരാക്രമണം നടത്താനും പിന്നീട് പതിവ് ജീവിതത്തിലേക്ക് കടക്കാനും പ്രാപ്തിയുളളവരാണ് ഈ തീവ്രവാദികള്‍. അവരുടെ അസൈന്‍മെന്റുകള്‍ക്കിടയില്‍ അവര്‍ സാധാരണ ജീവിതം നയിക്കും. സാധാരണ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നതിനാല്‍ തന്നെ അവരെ കണ്ടെത്താൻ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്.

Related Articles

Latest Articles