India

രണ്ട് ജാപ്പനീസ് സൈനിക ഹെലികോപ്റ്ററുകൾ പസഫിക് സമുദ്രത്തിൽ തകർന്ന് വീണു; ഒരാൾ മരിച്ചു 7 പേരെ കാണാതായി

ടോക്കിയോ: രണ്ട് ജാപ്പനീസ് സൈനിക ഹെലികോപ്റ്ററുകൾ പസഫിക് സമുദ്രത്തിൽ തകർന്ന് വീണു. ഒരാൾ മരിച്ചു, 7 പേരെ കാണാതായി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. ജാപ്പനീസ് സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ വക്താവ് അപകടം സ്ഥിരീകരിച്ചു. പെസഫിക് സമുദ്രത്തിലെ ഇസു ദ്വീപിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഹെലികോപ്റ്ററുകൾ അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഒരാളെ രക്ഷിച്ചിരുന്നു. എന്നാൽ ഇയാൾ ചികിത്സയിലിരിക്കെ മരിച്ചു. മറ്റ് ഏഴ്‌പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കടലിൽ തിരച്ചിലിനിടെ തകർന്ന ഹെലികോപ്റ്ററുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. അപകട കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ കൂട്ടിയിടിയുടെ സാധ്യതകൾ അവലോകനം ചെയ്തുവരികയാണ്. അപകടത്തിന് 25 മിനിട്ട് മുൻപ് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. പിന്നാലെ എമർജൻസി സിഗ്നലും ലഭ്യമായി. സംഭവത്തിൽ വിദേശ രാഷ്‌ട്രങ്ങളുടെ ഉൾപ്പെടെ മറ്റേതെങ്കിലും ഇടപെടലിന് സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

17 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

21 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

1 day ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 day ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

2 days ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

2 days ago