India

രണ്ട് കശ്മീരുകൾ, രണ്ട് ഭരണരീതികൾ… വികസനവും ജനാധിപത്യവും പുലരുന്ന ജമ്മു കശ്മീരും ഇവ രണ്ടും നിഷേധിക്കപ്പടുന്ന പാക് അധീന കശ്മീരും

ജമ്മു കശ്മീരും പാകിസ്ഥാൻ കൈയേറിയ ജമ്മു കശ്മീരും അഥവാ പാക് അധീന കശ്മീരും കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി തികച്ചും വ്യത്യസ്തമായ രണ്ട് രാഷ്ട്രീയ വ്യവസ്ഥകളിലാണ് നിലനിൽക്കുന്നത്. ഭൂമിശാസ്ത്രപരമായി 1947-ൽ വേർപിരിഞ്ഞുവെങ്കിലും, ഭരണനിർവഹണ മികവാണ് ഇവിടെ തികച്ചും വ്യത്യസ്തമായ രണ്ട് സമൂഹങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭാഗമായ ജമ്മു കാശ്മീർ ഭരണഘടനാപരമായ സ്ഥാപനങ്ങളിലൂടെയും ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെയും വികസനത്തിലൂടെയും മുന്നേറുമ്പോൾ, പാകിസ്ഥാൻ കൈയേറിയ പ്രദേശം സൈനിക മുൻഗണനകൾക്കും കേന്ദ്രീകൃത ഭരണത്തിനും കീഴിലാണ് പ്രവർത്തിക്കുന്നത്. പ്രാദേശിക സ്ഥാപനങ്ങൾക്ക് യാതൊരുവിധ സ്വയംഭരണാധികാരവും നൽകാതെയാണ് പാകിസ്ഥാൻ ഭരണകൂടം അവിടെ മുന്നോട്ട് പോകുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ തണലിൽ ജമ്മു കശ്മീരിലെ ജനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ പാർലമെന്റ് വരെ ജനാധിപത്യ പ്രക്രിയകളിൽ സജീവമായി പങ്കാളികളാകുന്നുണ്ട്. തെരഞ്ഞെടുപ്പുകളിലൂടെ സർക്കാരുകൾ മാറുകയും തർക്കങ്ങൾ കോടതികൾ വഴിയും ജനാധിപത്യപരമായ ചർച്ചകളിലൂടെയും പരിഹരിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ പിഒകെയിൽ പേരിനൊരു നിയമസഭയും പ്രധാനമന്ത്രിയും ഉണ്ടെങ്കിലും യഥാർത്ഥ അധികാരവും തീരുമാനങ്ങളും ഇസ്ലാമാബാദിലെ ഭരണാധികാരികളുടെയും പാകിസ്ഥാൻ സൈന്യത്തിന്റെയും കൈകളിലാണ് ഭദ്രമായിരിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങൾക്കോ സ്ഥാപനങ്ങൾക്കോ അവിടെ യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ല.

ഈ രണ്ട് വ്യത്യസ്ത ഭരണരീതികളുടെ പ്രത്യാഘാതങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും വ്യക്തമായി കാണാം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉയർന്ന വൈദ്യുതി നിരക്ക്, ഗോതമ്പ് ക്ഷാമം, തൊഴില്ലായ്മ, പണപ്പെരുപ്പം എന്നിവയ്‌ക്കെതിരെ പിഒകെയിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. എന്നാൽ പ്രതിഷേധങ്ങളെ സമാധാനപരമായി നേരിടുന്നതിന് പകരം സൈനിക ശക്തിയും നിരോധനാജ്ഞകളും ഉപയോഗിച്ചാണ് ഭരണകൂടം ജനങ്ങളെ അടിച്ചമർത്തുന്നത്. വിഭവസമൃദ്ധമായ പ്രദേശമായിരുന്നിട്ടും സ്വന്തം ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാൻ അവിടെ സാധിക്കുന്നില്ല.

അതേസമയം ജമ്മു കശ്മീരിൽ ഗ്രാമീണ മേഖലകളിൽ പോലും പഞ്ചായത്തീരാജ്, ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗൺസിലുകൾ എന്നിവ വഴി അധികാര വികേന്ദ്രീകരണം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. റോഡുകൾ, തുരങ്കങ്ങൾ, റെയിൽവേ കണക്റ്റിവിറ്റി, പുതിയ മെഡിക്കൽ കോളേജുകൾ, എയിംസ് (AIIMS) ക്യാമ്പസുകൾ, ടൂറിസം വികസനം എന്നിവയിലൂടെ വൻ കുതിച്ചുചാട്ടമാണ് മേഖലയിൽ ഉണ്ടാകുന്നത്. വികസനവും ജനാധിപത്യ അവകാശങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തുമ്പോൾ, അടിച്ചമർത്തലും കേന്ദ്രീകൃത ഭരണവും മൂലം ജനങ്ങൾ തെരുവിലിറങ്ങേണ്ടി വരുന്ന കാഴ്ചയാണ് പാകിസ്ഥാൻ കൈയേറിയ കശ്മീരിൽ ദൃശ്യമാകുന്നത്.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

5 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

5 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

8 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

11 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

16 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

17 hours ago