തിരുവനന്തപുരത്ത് രണ്ട് വഴിയാത്രക്കാർക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹവര്‍ ഹൗസ് റോഡിലും ശ്രീകണ്‌ഠേശ്വരത്തുമാണ് ആക്രമണമുണ്ടായത്. തെങ്കാശി സ്വദേശികളായ കുമാര്‍, വിമല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
സുഹൃത്തുക്കളായ സുരേഷ്, മുത്തു എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണ കാരണം. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. വഞ്ചിയൂരില്‍ നിന്ന് സുരേഷാണ് പിടിയിലായത്. ഒരാള്‍ തന്നെയാകാം ആക്രമണം നടത്തിയതെന്ന സംശയത്തിലാരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി മാനസിക രോഗിയാണെന്നും റിപ്പോർട്ടുണ്ട്.

